
കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ യുവാവ് അറസ്റ്റിൽ. നാലു വയസുകാരിയായ മകളുടെ മുന്നിൽ ലൈംഗിക വൈകൃതം കാട്ടിയ കേസിൽ ഇയാൾക്കെതിരെ പോക്സോ കുറ്റവും ചുമത്തി.ഇന്നലെ രാവിലെ 10.30ന് കൊല്ലം കളക്ടറേറ്റ് പരിസരത്തു നിന്നാണ് അറസ്റ്റു ചെയ്തത്. ചാത്തന്നൂർ എ.സി.പി പി.എസ്. രാകേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
30കാരിയായ യുവതിയുടെ പരാതിക്ക് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. എറണാകുളത്ത് ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങാൻ എത്തുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് സൈബർ സെൽ കണ്ടെത്തിയിരുന്നു. ടവർ ലൊക്കേഷൻ പിന്തുടർന്നാണ് കൊല്ലത്തെത്തിയ പ്രതിയെ പിടികൂടിയത്.
വർഷങ്ങളായി യു.കെയിലായിരുന്ന ദമ്പതികൾ കഴിഞ്ഞ 14നാണ് നാട്ടിലെത്തിയത്. യു.കെയിലായിരുന്നപ്പോൾ കിടപ്പറയിലും കുളിമുറിയിലും ഒളിക്യാമറ സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്നാണ് യുവതിയുടെ പരാതി. ദൃശ്യങ്ങൾ പകർത്തുന്നതും മറ്റു പുരുഷന്മാരുമായി ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നതും ചോദ്യം ചെയ്‌തപ്പോൾ മർദ്ദിച്ചെന്നും യുവതി മൊഴി നൽകി. ചാത്തന്നൂർ സി.ഐ എ. അനീസ്, കൊട്ടിയം എസ്.എച്ച്.ഒ വിഷ്ണുസജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |