
തിരുവനന്തപുരം : ശ്രീ ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതിയുടെ 22-ാമത് ജയന്തി പുരസ്‌കാരം എ.വി.അനൂപിന് നൽകും. സാമൂഹികപ്രതിബദ്ധതയ്ക്കും ലഹരി വിരുദ്ധ പ്രചാരണത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സെപ്തംബർ ഒന്നിന് വൈകിട്ട് അഞ്ചരയ്ക്ക് പാളയം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചട്ടമ്പി സ്വാമികളുടെ 173-ാമത് ജയന്തി സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കും. ജോർജ് ഓണക്കൂർ ചെയർമാനായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് പ്രസിഡന്റ് ഡോ.ജി .രാജ്മോഹൻ, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |