SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.23 AM IST

സർക്കാർ സഹായത്തോടെ എ.ഐ പഠിക്കാം

a

യൂണിയൻ ഗവൺമെന്റ് സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിവിധ കോഴ്സുകൾ പഠിക്കാൻ അവസരം. ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും നാസ്കോമും ചേർന്നാണ് 'ഫ്യൂച്ചർ സ്കിൽ പ്രൈം" എന്ന പേരിൽ ഡിജിറ്റൽ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 12000 രൂപ വരെ ഫീസ് റീ ഇംപേഴ്സ്മെന്റ് ലഭിക്കും. ഏതു മേഖലയിലുള്ളവർക്കും പ്രോഗ്രാമിന്റെ ഭാഗമാകാം. സിസ്കോ, മൈക്രോസോഫ്റ്റ്, എ.ഡബ്ലു.എസ് തുടങ്ങിയ കമ്പനികളുമായി ചേർന്നാണ് കോഴ്സുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.

പ്രോഗ്രാമുകൾ

200 പ്രോഗ്രാമുകളാണ് ഓഫർ ചെയ്യുന്നത്. സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജൻ എ.ഐ, ഡാറ്റ പ്രോസസിംഗ്, ഡാറ്റ സയൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, ബ്ലോക് ചെയിൻ പ്രോഗ്രാം, ഫുൾ സ്റ്റാക് ജാവ ഡെവലപ്പർ,ത്രിഡി പ്രിന്റിംഗ് & കാ‌ഡ് മോഡലിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, മൊബൈൽ ആപ്ലിക്കേഷൻ സെക്യൂരിറ്റി, മെഷിൻ ലേണിംഗ്, ഡിജിറ്റൽ ഫൊറൻസിക്, വെബ് ഡെവലപ്മെന്റ് തുടങ്ങിയവയാണ് പ്രോഗ്രാമുകൾ.ചില പ്രോഗ്രാമുകൾ സൗജന്യമാണ്. മറ്റുള്ളവയ്ക്ക് ഫീസുണ്ടെങ്കിലും കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ ഫീസ് തിരികെ ലഭിക്കും (എല്ലാ പ്രോഗ്രാമുകൾക്കുമല്ല).ജോലി ചെയ്യുന്നവർ, വിദ്യാർത്ഥികൾ ഉൾപ്പെടെ ആർക്കും രജിസ്റ്റർ ചെയ്യാം.16 വയസ് പൂർത്തിയായവരായിരിക്കണം.വിശദ വിവരങ്ങൾക്ക്:- www.futureskillsprime.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA