
കൊച്ചി: രക്ഷകർത്താക്കളുടെ കുറഞ്ഞ സിബിൽ സ്കോർ ചൂണ്ടിക്കാട്ടി മക്കൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. വിവിധ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ തള്ളിയാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമിന്റെ നിരീക്ഷണം. വിദ്യാഭ്യാസ വായ്പ അവകാശമല്ല. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ട് പ്രകാരം വായ്പ നൽകുന്നതിന് മുമ്പ് അപേക്ഷകരുടെ സാമ്പത്തിക വിശ്വാസ്യത പരിശോധിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. തിരിച്ചടവിൽ വീഴ്ചയുണ്ടായാൽ ബാങ്കുകൾക്ക് ഗ്യാരന്റി നൽകുന്ന വിധമാണ് എഡ്യൂക്കേഷണൽ ലോൺ സ്കീം തയാറാക്കിയിരിക്കുന്നത്. അതേസമയം, വായ്പ നിഷേധിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മികച്ച ക്രെഡിറ്റ് സ്കോറുള്ള മറ്റൊരാളെ സഹ അപേക്ഷകനായി ഉൾപ്പെടുത്താം. എസ്.ബി.ഐ, ഇന്ത്യൻ ബാങ്ക് തുടങ്ങിയവർക്കെതിരെയാണ് ഹർജികൾ. ബാങ്കുകൾക്ക് വേണ്ടി അഡ്വ. കെ.കെ. ചന്ദ്രൻപിള്ള ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |