
ആലപ്പുഴ : തുടർച്ചയായ മൂന്നാം മന്ത്രിസഭയിലും കേരള സർക്കാരിന്റെ എട്ടാം നമ്പർ ഔദ്യോഗിക വാഹനം ആലപ്പുഴയ്ക്ക് സ്വന്തം. വി.ഡി.സതീശൻ മന്ത്രിസഭയിൽ കായംകുളത്തിന്റെ പ്രതിനിധിയായ എം.ലിജുവിനാണ് ഇത്തവണ എട്ടാംനമ്പർ കാർ. 2016 -2021ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് - രജിസ്ട്രേഷൻ മന്ത്രിയായിരുന്ന ജി.സുധാകരനും രണ്ടാം പിണറായി സർക്കാരിൽ മന്ത്രി സജി ചെറിയാനും ഇതേ നമ്പർ വാഹനമാണ് ലഭിച്ചത്. ഇരുവരും ആലപ്പുഴ ജില്ലക്കാരായിരുന്നു.
കഴിഞ്ഞ 5വർഷം സി.പി.എമ്മിലെ ആഭ്യന്തര ചർച്ചകളിലും എട്ടാം നമ്പർ കാർ ചിലപ്പോഴൊക്കെ സ്ഥാനം പിടിച്ചിരുന്നു. പാർട്ടിയിലെ ചേരിതിരിവിനെത്തുടർന്ന് ജി.സുധാകരനുമായി മനസുകൊണ്ട് അകന്നിരുന്ന സജി ചെറിയാൻ അദ്ദേഹത്തെ പ്രകോപിപ്പിക്കാനാണ് ഈ നമ്പർ തിരഞ്ഞെടുത്തതെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു. ഭരണഘടനാവിരുദ്ധ പ്രസംഗ വിവാദത്തെത്തുടർന്ന് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. കുറച്ചുനാളുകൾക്കുശേഷം മന്ത്രിപദം തിരികെ ലഭിച്ചപ്പോൾ അദ്ദേഹത്തിന് ഇതേ നമ്പർ കാർതന്നെ അനുവദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |