
തിരുവനന്തപുരം / തൃശൂർ: സംസ്ഥാനത്തെ 33,120 അങ്കണവാടി ജീവനക്കാർക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'പോഷൻ അഭിയാൻ' പ്രകാരമുള്ള ഇൻസെന്റീവും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെ തുകയും മാസങ്ങളായി മുടങ്ങി കിടക്കുന്നു. 26.40 കോടിയിലധികം രൂപ കുടിശികയാണെന്നാണ് വനിതാ ശിശുവികസന ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കുന്നത്. . ഇൻസെന്റീവ് ഇനത്തിൽ മാത്രം നൽകാനുള്ളത് 22.77 കോടി . കൂടുതൽ കാസർകോട് ജില്ലയിൽ-. 3.90 കോടി .
കുട്ടികളുടെ വളർച്ചാ നിരീക്ഷണത്തിനും ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ ആരോഗ്യ സംരക്ഷണത്തിനുമായി നടത്തുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെ ഫണ്ടും നിലച്ചുപ. ഒരു പരിപാടിക്ക് 250 രൂപ വീതം മാസത്തിൽ പരമാവധി 500 രൂപയാണ് വർക്കർമാർക്ക് ലഭിക്കേണ്ടത്. 3.63 കോടി രൂപയാണ് നിലവിൽ കുടിശിക. മലപ്പുറത്താണ് കൂടുതൽ കുടിശിക-51,82,500 . വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
പോഷൻ അഭിയാൻ
മാർഗ്ഗ നിർദ്ദേശം
* അങ്കണവാടികൾ മാസത്തിൽ 21 ദിവസമെങ്കിലും തുറന്നു പ്രവർത്തിക്കണം
* 60 ശതമാനം ഭവന സന്ദർശനവും 80 ശതമാനം വളർച്ചാ നിരീക്ഷണവും പൂർത്തിയാക്കി പോഷൻ ട്രാക്കർ ആപ്പിൽ
അപ് ലോഡ് ചെയ്യണം
കോടിയിലേറെ
കുടിശിക
മലപ്പുറം-4.33
കാസർകോട്-4.1
തൃശൂർ-3.51
തിരുവനന്തപുരം-3.30
പാലക്കാട്-2.61
കോട്ടയം-1.71
എറണാകുളം-1.39
കോഴിക്കോട്-1.27
'കേന്ദ്ര ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് സംസ്ഥാന വിഹിതവും ചേർത്ത് തുക അനുവദിക്കും.'
-സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
വനിത ശിശു വികസന വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |