
തിരുവനന്തപുരം: വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റ് ഭരണ നിർവഹണത്തിലേക്ക് കടന്നു. പുതിയ നയങ്ങളിലൂടെയും പദ്ധതികളിലൂടെയും കേരളത്തിൽ മാറ്റങ്ങളുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഓരോ വകുപ്പുകളിലും അടിയന്തരമായി നടപ്പാക്കേണ്ട മുൻഗണനാ പ്രവർത്തങ്ങളെക്കുറിച്ച് മന്ത്രിമാർ മനസു തുറക്കുന്നു.
1. കെ. മുരളീധരൻ
ആരോഗ്യമന്ത്രി
1. ഉമ്മൻചാണ്ടി സർക്കാർ തുടക്കമിട്ട തലസ്ഥാനത്തെ രണ്ടാം മെഡിക്കൽ കോളേജ് തുടങ്ങും.
2. സർക്കാർ ആശുപത്രികളിൽ രോഗികൾ തറയിൽ കിടക്കുന്ന സ്ഥിതി ഇല്ലാതാക്കും.
3. എല്ലാ മെഡിക്കൽ കോളേജുകളിലും മാസ്റ്റർപ്ലാൻ വികസനം നടപ്പാക്കും.
4. ആരോഗ്യവകുപ്പിൽ നിയമനങ്ങൾക്കും സ്ഥലംമാറ്റങ്ങൾക്കും മാനദണ്ഡങ്ങൾ കർശനമാക്കും.
5. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സാപിഴവുകളിൽ അന്വേഷണം നടത്തും.
2. എൻ. ഷംസുദ്ദീൻ
വിദ്യാഭ്യാസമന്ത്രി
1. സ്‌കൂൾ അദ്ധ്യായന രംഗത്ത് മാറ്റങ്ങൾ വരുത്തി പദ്ധതികൾ നടപ്പാക്കണം. ചർച്ച ഉടൻ ആരംഭിക്കും.
2. പുതിയ അദ്ധ്യായന വർഷം തുടങ്ങുമ്പോൾ നടപ്പാക്കേണ്ട കാര്യങ്ങളുണ്ട്. സംസ്ഥാനതല പ്രവേശനോത്സവം ഉൾപ്പെടെ സംഘടിപ്പിക്കേണ്ടതുണ്ട്.
3. വിദ്യാർത്ഥികൾക്ക് സ്‌കൂൾ തുറക്കുമ്പോൾ പാഠപുസ്തകങ്ങൾ വിതരണം ചെയ്യണം.
4. മുടങ്ങിക്കിടക്കുന്ന അദ്ധ്യാപക പരിശീലനം പൂർത്തിയാക്കണം.
5. സ്‌കൂളുകളിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണ നടപടികൾ ആരംഭിക്കും
3. ഷിബുബേബി ജോൺ
വനം മന്ത്രി
1. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ സജീവമായി ഇടപെടും
2. വന്യജീവിശല്യമടക്കമുള്ള വിവരം മന്ത്രി ഓഫീസിൽ അറിയിക്കാൻ 24 മണിക്കൂർ കോൾ സെന്റർ
3. ജനങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്ന വകുപ്പിനെ ജനങ്ങൾക്കുള്ളതാണെന്ന് ബോദ്ധ്യപ്പെടുത്തും
4. വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഉടനടി തീരുമാനമുണ്ടാകും
5. മലയോര കർഷകരെയടക്കം വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും
4. സി.പി ജോൺ
ഗതാഗത മന്ത്രി
1. ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും
2. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും പരസ്പര പൂരകങ്ങളായി മുന്നോട്ട് പോകാൻ ശ്രമിക്കും
3. വ്യക്തമായി മനസിലാക്കിയ ശേഷം പൊതുഗതാഗത സംവിധാനം പരിഷ്കരിക്കും
4. സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന നടപടികളുണ്ടാകില്ല
5. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |