SignIn
Kerala Kaumudi Online
Wednesday, 20 May 2026 4.02 AM IST

മന്ത്രി ബിന്ദുകൃഷ്‌ണ ശിവഗിരി മഠം സന്ദർശിച്ചു

minister-bindhukrishna

ശിവഗിരി: യു.ഡി.എഫ് സർക്കാരിൽ മന്ത്രിയായി ചുമതലയേറ്റ ബിന്ദു കൃഷണ ശിവഗിരി മഠം സന്ദർശിച്ചു. ഇന്നലെ രാവിലെ 11.3 ഓടെ ശിവഗിരിയിലെത്തിയ മന്ത്രിയെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ എന്നിവർ ഷാളണിയിച്ചു സ്വീകരിച്ചു.

തുടർന്ന് മഠം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചും സംസാരിച്ചു. ഗസറ്റ് വിജ്ഞാപനത്തിൽ മാത്രമേ വകുപ്പുകളിൽ വ്യക്തത വരുകയുള്ളുവെന്നും മുഖ്യമന്ത്രി തീരുമാനിക്കുന്ന ഏത് വകുപ്പാണെങ്കിലും പരമാവധി ജനങ്ങളുടെ ഉന്നമനത്തിനും നാടിന്റെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ അനുഗ്രഹമാണ് മുന്നോട്ട് നയിക്കുന്നത്. ആത്മീയമായും ഭൗതികമായും മതേതരമായും ജനാധിപത്യപരമായും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന ശിവഗിരി മഠത്തിലെത്തുമ്പോൾ ലഭിക്കുന്ന ആത്മീയാനുഭൂതി വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. മഹാസമാധിയിൽ പ്രണാമം അർപ്പിച്ചു പ്രസാദവും സ്വീകരിച്ചാണ് മന്ത്രി മടങ്ങിയത് .

ഫോട്ടോ: ശിവഗിരി മഠം സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്‌ണ മഹാസമാധിയിൽ പ്രണാമം അർപ്പിക്കുന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA