SignIn
Kerala Kaumudi Online
Sunday, 09 August 2026 3.50 AM IST

സ്ഥലമാറ്റങ്ങൾ ദുരിതാശ്വാസത്തിന് തടസം :കെ.ജി.ഒ.എ

kk

തിരുവനന്തപുരം: പ്രളയബാധ്യത മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ താളം തെറ്റിക്കുമെന്ന് കെ.ജി.ഒ.എ പ്രസ്താവനയിൽ അറിയിച്ചു.ഈ സ്ഥലംമാറ്റങ്ങൾ ദൂരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും തടസ്സമുണ്ടാകുന്നു.

ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം ഉൾപ്പടെ വിവിധ വാർഡുകളിൽ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുവാൻ ഉത്തരവാദിത്വമുള്ളവരാണ് പഞ്ചായത്ത് സെക്രട്ടറിമാർ.പുതിയ സർക്കാർ അധികാരത്തിൽ എത്തിയശേഷം 300 ൽ അധികം സെക്രട്ടറിമാരുടെ യാതൊരു മാനദണ്ഡവും പാലിക്കാതെ സ്ഥലംമാറ്റിയതായി കെ.ജി.ഒ.എ കുറ്റപ്പെടുത്തി.

പുതിയ ഉദ്യോഗസ്ഥർ ചുമതലയേറ്റ് അവരുടെ ഡിജിറ്റൽ സിഗ്നേച്ചറുകൾ ക്രമീകരിക്കുന്നതുവരെ ഈ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നു.രാഷ്ട്രീയ പ്രേരിതമായ സ്ഥലം മാറ്റം സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.ഷാജഹാനും സംസ്ഥാന പ്രസിഡന്റ് എം.എൻ.ശരത് ചന്ദ്രലാലും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA