
തിരുവനന്തപുരം: കെ.പി.സി.സിയുടെ പുതിയ ഓഫീസ് സെക്രട്ടറിയായി സുരേഷ് വണ്ടന്നൂർ ചുമതലയേറ്റു. കേരള സർക്കാരിന്റെ നിയമ സെക്രട്ടറിയേറ്റിൽ അണ്ടർ സെക്രട്ടറിയായും മുൻസിഫ് മജിസ്‌ട്രേറ്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.എസ്.യു മുൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്, കാര്യവട്ടം ക്യാമ്പസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡൻസ് യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 'ഒരു പേരിൽ എന്തിരിക്കുന്നു എന്നാണോ'എന്ന ലേഖന സമാഹാരത്തിന്റെ രചയിതാവുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |