തൃശൂർ: കുട്ടനെല്ലൂരിൽ ഹൈലൈറ്റ് മാളിനുമുന്നിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ തെറിച്ചുവീണ് പിന്നാലെ വന്ന ബൈക്ക് യാത്രികൻ മരിച്ചു. ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പൈപ്പുകൾ പുറത്തേക്ക് തെറിച്ചു വീഴുകയും യുവാവിന്റെ ശരീരത്തിലേക്ക് കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഓടിക്കൂടിയ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുമ്പ് കമ്പികളും പൈപ്പുകളുമായി പോകുകയായിരുന്ന ലോറി മാളിന് മുന്നിൽവെച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതോടെ ഇരുമ്പ് പൈപ്പുകൾ ശക്തമായി വാഹനത്തിന്റെ പിന്നിലേക്ക് തെന്നിമാറി പുറത്തേക്ക് തെറിച്ചു. ഈ സമയം ലോറിക്ക് തൊട്ടുപിന്നാലെ ബൈക്കിൽ വരികയായിരുന്ന യുവാവിന്റെ ശരീരത്തിലേക്ക് പൈപ്പ് കുത്തിക്കയറുകയായിരുന്നു. അപകടത്തെത്തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗത തടസമുണ്ടായി. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
A bike rider died in Thrissur's Kuttanellur after iron pipes fell from a suddenly braking lorry in front of Highlight Mall. The pipes impaled the young man. Despite being rushed to hospital by locals, he succumbed to his injuries. Police are investigating the incident, which caused traffic disruption.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |