
തിരുവനന്തപുരം: എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കുള്ള 16 ഇനം ഉത്പന്നങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും. 25നകം വിതരണം പൂർത്തിയാക്കും. എ.എ.വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന് 53 കോടി രൂപ അനുവദിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പായസക്കൂട്ട് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വെളിച്ചെണ്ണ, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, വൻപയർ, കടല, നെയ്യ്, ചായപ്പൊടി, സാമ്പാർപൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവയും കിറ്രിലുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |