SignIn
Kerala Kaumudi Online
Monday, 25 May 2026 6.26 AM IST

ഹെൽത്ത് ഇൻസ്പെക്ടർ : പി.എസ്.സി ലിസ്റ്റ് മറികടന്ന് താത്കാലിക നിയമന നീക്കം

p

തിരുവനന്തപുരം: ഗ്രാമ പഞ്ചായത്തുകളിൽ സൃഷ്ടിച്ച 436 പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരുടെ തസ്തികകളിലേക്ക് നിലവിലെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും

നിയമനം നടത്തണമെന്ന് ആവശ്യമുയരുന്നു.

തദ്ദേശ വകുപ്പ് ഏകീകരണത്തിന് ശേഷം സൃഷ്ടിച്ച ഒഴിവുകളിലേക്ക് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിലൂടെ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തണമെന്നാണ് നിലവിലെ നിർദ്ദേശം.നിലവിൽ മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നുണ്ട്.

പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർക്കായുള്ള പി.എസ്.സി റാങ്ക്ലിസ്റ്റിൽ 1792 പേർ ഉൾപ്പെട്ടിട്ടുണ്ട്. മെയിൻ ലിസ്റ്റിൽ 882 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 897 പേരും ഭിന്നശേഷി ലിസ്റ്റിൽ 13 പേരും. ഗ്രാമ പഞ്ചായത്തുകൾക്ക് വേണ്ടി സൃഷ്ടിച്ച തസ്‌തികകൾ നിരവധിയുണ്ടെങ്കിലും നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നില്ല.മൺസൂൺ കാലം ആരംഭിക്കാനിരിക്കെ 436 പഞ്ചായത്തുകളിൽ താത്കാലിക നിയമനം നടത്താനുള്ള തീരുമാനം ആരോഗ്യ ശുചീകരണ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് ആക്ഷേപം..

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA