
തിരുവനന്തപുരം: ചെറിയ അളവിൽ ലഹരി കടത്തുന്നവർക്കും കടുത്ത ശിക്ഷ കിട്ടാൻ പാകത്തിൽ എൻ.ഡി.പി.എസ് നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.അതിനായി എം.പിമാർ വഴി കേന്ദ്രസർക്കാരിന് മുന്നിൽ വിഷയം അവതരിപ്പിക്കും. ലഹരി കേസുകളിൽ പ്രതികളെ രക്ഷിക്കാൻ പിടികൂടുന്ന അളവും കോടതിയിൽ എത്തിക്കുന്ന അളവും തമ്മിൽ ബോധപൂർവം വ്യത്യാസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കും. മയക്കുമരുന്ന് വ്യാപനം തടയാൻ തൂഫാൻ പദ്ധതിയിൽ സഹകരണം തേടി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ കത്ത് അയച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |