
തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന" കേസ് അട്ടിമറിയിൽ ഡി.ജി.പി ആവശ്യപ്പെട്ട വ്യക്തത വരുത്താൻ എസ്.ഐ.ടി തുടരന്വേഷണം നടത്തും. എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലാണിത്. എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ ഇടപെടൽ സംബന്ധിച്ച അഞ്ചു സംശയങ്ങളാണ് ഡി.ജി.പി ഉന്നയിച്ചത്. കഴിഞ്ഞമാസം 23ന് എസ്.ഐ.ടി നൽകിയ റിപ്പോർട്ട് 21ദിവസം കൈവശം വച്ചശേഷമാണ് ഡി.ജി.പി തിരിച്ചയച്ചത്. അതേസമയം, ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ശുപാർശ ചെയ്യാനുള്ള സ്ക്രീനിംഗ് കമ്മിറ്റി 20ന് യോഗം ചേരും. ഈ മാസം അവസാനം ഫയർഫോഴ്സ് മേധാവി നിതിൻഅഗർവാൾ വിരമിക്കുമ്പോൾ അജിത്കുമാറിന് ഡി.ജി.പി റാങ്ക് ലഭിക്കേണ്ടതാണ്. അന്വേഷണമോ കേസോ ഉണ്ടെങ്കിൽ ഇത് ലഭിക്കില്ല. അതിനാലാണ് എസ്.ഐ.ടി റിപ്പോർട്ടിൽ നടപടി വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം. സ്ക്രീനിംഗ് കമ്മിറ്റിക്ക് മുന്നിൽ അജിത്തിനെതിരായ അന്വേഷണമോ കേസോ ഇല്ലാത്തതിനാൽ സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്യാൻ സാദ്ധ്യതയുണ്ട്. കമ്മിറ്റി ശുപാർശ ചെയ്താലും സ്ഥാനക്കയറ്റം തടഞ്ഞുവയ്ക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |