SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.24 AM IST

വി.എസിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് അരുൺകുമാർ

aru

തിരുവനന്തപുരം: 'ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാർ, അവരുടെ വിശ്വാസമാണ് ഏറ്റവും വലിയ മൂലധനം' എന്ന വി.എസിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് മകൻ അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരായ ഇ.ഡി അന്വേഷണവും ആരോപണങ്ങളും പുറത്തുവരുന്നതിനിടെയാണ് വി.എസിന്റെ വാക്കുകൾ ഓർമ്മിപ്പിച്ചത്.

അച്ഛൻ എപ്പോഴും ഓർമ്മിപ്പിച്ചിരുന്നത് 'ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാർ, അവരുടെ വിശ്വാസമാണ് ഏറ്റവും വലിയ മൂലധനം' എന്നാണ്. ആശയപരമായ വ്യക്തതയോടെ, സാധാരണക്കാരുടെ പ്രശ്നങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടുപോകാൻ നമുക്ക് കഴിയണമെന്ന്‌ അരുൺ കുമാർ പറയുന്നു.

സാധാരണക്കാരുടെ കണ്ണിൽ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഒരു പോറൽ പോലും ഏൽക്കാതിരിക്കാനുള്ള ജാഗ്രത ഓരോ ഘട്ടത്തിലും ഉണ്ടാകണം.
കുപ്രചാരണങ്ങളെ രാഷ്ട്രീയമായി ചെറുക്കുമ്പോൾ തന്നെ ഈ ജാഗ്രത ഓരോ ഘട്ടത്തിലും ഉണ്ടാകണമെന്നും അരുൺ കുമാർ പറഞ്ഞു.

സമകാലിക രാഷ്ട്രീയ വിവാദങ്ങളും പ്രചാരണങ്ങളും സ്വാഭാവികമായും താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകരിൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടാകാമെന്ന് അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. അത്തരം സന്ദർഭങ്ങളിൽ ജനങ്ങളോട് കാര്യങ്ങൾ തുറന്നുപറയാനും രാഷ്ട്രീയമായി പ്രതിരോധിക്കാനും നേതൃത്വം മുന്നിട്ടിറങ്ങുന്നത് സ്വാഭാവികമായ ജനാധിപത്യ പ്രക്രിയയാണ്. ഈ പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താൽപര്യങ്ങളിലല്ല, മറിച്ച് തലമുറകളായി ചോരയും വിയർപ്പും നൽകിയ പാവപ്പെട്ട മനുഷ്യരുടെ വിശ്വാസത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA