
തിരുവനന്തപുരം: ഓണപ്പരീക്ഷകൾ ആഗസ്റ്റ് 13ന് തുടങ്ങാൻ ക്യു.ഐ.പി യോഗം തീരുമാനിച്ചു. 20 വരെയാണ് പരീക്ഷ. 21ന് സ്കൂളുകളിൽ ഓണാഘോഷം നടക്കും. ഏതെങ്കിലും പരീക്ഷ മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ടായാൽ 21ന് നടത്തും. രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് കൂൾ ഓഫ് ടൈം. രാവിലെ 10 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ടു മണിക്കും മറ്റുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30നും പരീക്ഷ തുടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |