SignIn
Kerala Kaumudi Online
Sunday, 26 July 2026 1.58 AM IST

പി.എസ്.സി വാർത്തകൾ

images

പരീക്ഷാകേന്ദ്രത്തിൽ മാറ്റം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ് 3/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 567/2025), കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഓവർസിയർ ഗ്രേഡ് 2 (സിവിൽ) (കാറ്റഗറി നമ്പർ 882/2025) തസ്തികകളിലേക്ക് 29ന് രാവിലെ 7 മുതൽ 8.50 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെ കേന്ദ്രത്തിൽ മാറ്റം. ആലപ്പുഴ ജില്ലയിൽ കളക്ടറേറ്റിന് സമീപം ലജനത്തുൾ മുഹമ്മദിയ എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1320584 മുതൽ 1320783 വരെയുള്ളവർ ആലപ്പുഴ സൗത്ത് ജനറൽ ആശുപത്രിക്ക് സമീപം റ്റി.ഡി.എച്ച് .എസ്‌.എസിലാണ് എത്തേണ്ടത്.

അഭിമുഖം

 പാലക്കാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗേജ് ടീച്ചർ (സംസ്‌കൃതം) (കാറ്റഗറി നമ്പർ 139/2024) തസ്തികയിലേക്കുള്ള അഭിമുഖം 29,30,31 തീയതികളിൽ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ നടത്തും.

 വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ്) (കാറ്റഗറി നമ്പർ 099/2025), തസ്തികയിലേക്ക് 29, 30, 31 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

 മെഡിക്കൽ വിദ്യാഭ്യാസ സർവീസസിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പിഡോഡോണ്ടിക്സ് (കാറ്റഗറി നമ്പർ 266/2025), തസ്തികയിലേക്ക് ആഗസ്റ്റ് 5, 6 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

 പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചീനീയർ (സിവിൽ) (കാറ്റഗറി നമ്പർ 180/2025), തസ്തികയിലേക്ക് ആദ്യ ഘട്ട അഭിമുഖം ആഗസ്റ്റ് 5,6,7,20,21 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.

ഒ.എം.ആർ.പരീക്ഷ

കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 615/2025) തസ്തികയിലേക്ക് ആഗസ്റ്റ് 5ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

വകുപ്പുതല പരീക്ഷ - ഫലം പ്രസിദ്ധീകരിച്ചു

2026 ജനുവരി വിജ്ഞാപന പ്രകാരം 2026 മേയ് 20ന് നടത്തിയ വകുപ്പുതല പരീക്ഷയുടെ(വാചാ പരീക്ഷ) ഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA