SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.05 AM IST

ഗവ. ലാ കോളേജുകളിൽ 35 അസി.പ്രൊഫസർമാരെ നിയമിച്ചു

aa

തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ഗവ. ലാ കോളേജുകളിൽ 35 അസി.പ്രൊഫസർമാരെ നിയമിച്ചു. ഇവർക്കുള്ള നിയമന ഉത്തരവ് ഇന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ കൈമാറും. രാവിലെ 11ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി റോജി എം.ജോൺ അദ്ധ്യക്ഷനാവും. 2022ന് ശേഷം ലാ കോളേജുകളിൽ നിയമനങ്ങൾ നടത്തിയിരുന്നില്ല. അതേസമയം, ലാ കോളേജുകളിൽ സായാഹ്ന, വാരാന്ത്യ കോഴ്സുകൾ നടത്തുന്നത് ബാർ കൗൺസിൽ വിലക്കിയിട്ടുണ്ട്. ഗവ. കോളേജുകളിൽ ഇത്തരം കോഴ്സുകളില്ല. എല്ലാ അഫിലിയേറ്റഡ്, കോൺസ്റ്റിറ്റ്യുവന്റ് ലാ കോളേജുകളിലും ആറാഴ്ചയ്ക്കുള്ളിൽ നേരിട്ട് പരിശോധന നടത്താൻ സർവകലാശാലാ വൈസ് ചാൻസലർമാരോടും രജിസ്ട്രാർമാരോടും കൗൺസിൽ ആവശ്യപ്പെട്ടു. നിയമ വിദ്യാഭ്യാസം റഗുലർ സ്വഭാവമുള്ളതായിരിക്കണമെന്നും ഒരുദിവസം കുറഞ്ഞത് അഞ്ചുമണിക്കൂറും ആഴ്ചയിൽ കുറഞ്ഞത് 30 മണിക്കൂറും ക്ലാസുണ്ടായിരിക്കണമെന്നുമാണ് കൗൺസിലിന്റെ നിർദ്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAWCOLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA