SignIn
Kerala Kaumudi Online
Friday, 28 August 2026 1.15 AM IST

മുടിക്കെണിയിൽ കുരുങ്ങി ബാർബർ ഷോപ്പുകൾ

READ ENGLISH VERSION
a

കൊച്ചി: സംസ്ഥാനത്തെ ബാർബർമാരും ബ്യൂട്ടീഷ്യന്മാരും 'മുടിക്കെണി"യിൽ കുരുങ്ങി​ വശംകെടുന്നു. ബാർബർ ഷോപ്പ്, ബ്യൂട്ടി​പാർലർ ലൈസൻസി​നും അത് പുതുക്കാനും മുടി എന്തുചെയ്യുന്നുവെന്ന് വ്യക്തമാക്കണം. മാലിന്യ സംസ്കരണത്തിന് 1200 മുതൽ 2400 വരെ രൂപ വരെ യൂസേഴ്സ് ഫീ മുൻകൂറായി തദ്ദേശസ്ഥാപനങ്ങളിൽ നൽകുകയും വേണം. എന്നാൽ, ഹരിതകർമ്മസേന മുടി എടുക്കില്ല. അന്യസംസ്ഥാനക്കാരായ ആക്രിക്കാരെയാണ് മിക്ക സ്ഥാപനങ്ങളും ആശ്രയിക്കുന്നത്. ​​അവർക്ക് പണംനൽകി മുടി കൊടുത്തുവിടും. അവർ ഇത് വി​ജനപ്രദേശങ്ങളി​ലും ജലസ്രോതസുകളി​ലും ഉപേക്ഷി​ക്കുകയൊ അശാസ്ത്രീയമായി​ സംസ്കരി​ക്കുകയൊ ആണ് ചെയ്യുന്നത്.

ബാർബർ ഷോപ്പ് ഉടമകളുടെ അസോസിയേഷൻ സർക്കാരിന് നിരവധി നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. സംസ്ഥാനത്ത് നാലു ലക്ഷത്തിലേറെ ആളുകളുടെ ഉപജീവനമാർഗമാണ് ബാർബർ, ബ്യൂട്ടീഷ്യൻ തൊഴിൽ.

മുടി​ മാലി​ന്യമല്ല

മുടി​ സംസ്കരി​ക്കാൻ കേരളത്തി​ൽ വകുപ്പി​ല്ലെന്നാണ് മലി​നീകരണ നി​യന്ത്രണബോർഡി​ന്റെയും ഹരി​തകേരള മി​ഷന്റെയും നി​ലപാട്. മുടി​ മാലി​ന്യമായി​ അംഗീകരിക്കാത്തതാണ് കാരണം. മുടി എടുക്കുന്നതിന് അടുത്തി​ടെ താത്പര്യപത്രം ക്ഷണിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ലെന്നാണ് ഹരിതകേരള മിഷന്റെ വിശദീകരണം. എന്നാൽ, രണ്ട് ഏജൻസി​കളുടെ അപേക്ഷകൾ വർഷങ്ങളായി​ മി​ഷന്റെ മുന്നി​ലുണ്ടെന്നാണ് വി​വരം.

മുടി​ കയറ്റുമതി​യി​ൽ മുന്നി​ൽ

വി​ഗ്ഗി​നും മറ്റും ഉപയോഗി​ക്കാനായി​ ഏറ്റവുമധി​കം മുടി​ കയറ്റുമതി​ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ബാർബർ ഷോപ്പുകളി​ലെ മുടി​ ഈ ഉപയോഗത്തി​ന് യോജി​ക്കാത്തതി​നാൽ കയറ്റുമതിക്കാർക്ക് വേണ്ട. 2024-25 ൽ നീളമുള്ള മുടി കയറ്റുമതിയിൽ ഇന്ത്യൻ കമ്പനികൾ നേടിയത് 17.2 ദശലക്ഷം ഡോളറാണ്. പ്രധാന വിപണികൾ: മ്യാൻമർ, ബംഗ്ലാദേശ്, യു.എ.ഇ.

ഞങ്ങളുടെ നിലനില്പിനുവേണ്ടി സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചെറുവിരൽപോലും അനക്കുന്നില്ല'.

- സി.ടി. മുരളീധരൻ,

പ്രസിഡന്റ്, ആൾ ഇന്ത്യ ബാർബർ ബ്യൂട്ടീഷ്യൻ തൊഴിലാളി അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BARBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA