SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.00 AM IST

ഡിമെൻഷ്യ, പാലിയേറ്റീവ് കെയർ കോഴ്സ്

paliative

കൊച്ചി: എം.ജി സർവകലാശാല നടത്തുന്ന മുതിർന്നവരെയും മറവിരോഗികളെയും പരിചരിക്കാൻ ശാസ്ത്രീയ പരിശീലനം നൽകുന്ന ആറുമാസ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയിലെ ഐ.യു.സി.ഡി.എസ് വകുപ്പും ഡിമെൻഷ്യ കെയർ പാലായും സംയുക്തമായാണ് കോഴ്സ് നടത്തുന്നത്. അടിസ്ഥാനയോഗ്യത പ്രീഡിഗ്രി, പ്ലസ് ടു. ഉയർന്ന പ്രായപരിധിയില്ല. ഇംഗ്ലീഷ്, മലയാളം മാദ്ധ്യമങ്ങളിലെ ക്ലാസുകൾ ഞായറാഴ്ചകളിലും പൊതു ഒഴിവു ദിനങ്ങളിലുമാണ്. തിയറി ക്ലാസുകൾ സർവകലാശാലയുടെ ഐ.യു.സി.ഡി.എസിലും പ്രായോഗിക പരിശീലനം വിവിധ കേന്ദ്രങ്ങളിലും നൽകും. അലോപ്പതിക്കൊപ്പം ആയുർവേദവും ഹോമിയോപ്പതിയും സമന്വയിപ്പിച്ച സമഗ്ര പരിശീലനമാണ് നൽകുക. താത്പര്യമുള്ളവർ 9447226779 എന്ന നമ്പറിൽ വാട്സാപ് വഴി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PALIATIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL