
കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറ ചിറമേൽ സിമിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബിജുവിന്റെ (52) അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സിമിയെ കൊലപ്പെടുത്തുന്നതിനിടെ കൈത്തണ്ടയിൽ പരിക്കേറ്റ ബിജു പൊലീസ് നീരീഷണത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീടിനുള്ളിൽവച്ച് സിമി കൊല്ലപ്പെട്ടത്. കുടുബവഴക്കിനിടെ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് സിമിയുടെ കഴുത്തിൽ മാരകമുറിവേൽപ്പിച്ചാണ് ബിജു കൊലപാതകം നടത്തിയത്. ആയുധം വീടിനുള്ളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |