
കൊച്ചി: ബാലികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസിൽ യുവാവിനെ ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ ടാക്സി ഡ്രൈവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് നീരാഴി സ്വദേശി അഖിലിനെയാണ് (33) പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.
കൊല്ലം ചടയമംഗലം സ്വദേശിയായ യുവതിയുടെ ആറു വയസുള്ള മകളാണ് അതിക്രമത്തിന് ഇരയായത്. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ഭർതൃമതിയായ യുവതി അഖിലിനൊപ്പം ചേരാനല്ലൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുമ്പോഴായിരുന്നു സംഭവം.
അമ്മൂമ്മയ്ക്കൊപ്പമാണ് കുട്ടി ഇപ്പോൾ താമസിക്കുന്നത്. സ്കൂളിൽ ബാഡ് ടച്ചിംഗിനെക്കുറിച്ച് അദ്ധ്യാപിക ക്ലാസെടുത്ത ശേഷമാണ് അമ്മൂമ്മയോട് കുട്ടി വിവരം വെളിപ്പെടുത്തിയത്. കൊല്ലം റൂറൽ പൊലീസ് കേസെടുത്ത് ചേരാനല്ലൂർ പൊലീസിന് കൈമാറി.
പ്രതി നിലവിൽ എളമക്കരയിലാണ് താമസം. കുട്ടിയുടെ മാതാവിനെയും കേസിൽ പ്രതി ചേർത്തേക്കും. മോശം പെരുമാറ്റത്തെ പറ്റി മാതാവിനോട് പറഞ്ഞിരുന്നതായി കുട്ടിയുടെ മൊഴിയിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചേരാനല്ലൂർ എസ്.എച്ച്.ഒ ജയശങ്കർ, എസ്.ഐ സച്ചിൻലാൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |