SignIn
Kerala Kaumudi Online
Sunday, 28 June 2026 12.41 AM IST

വെളിപ്പെടുത്തലുമായി സി. രഘുനാഥ് ബി.ജെ.പി പ്രവേശനം ആലോചിക്കാമെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു

raghu
സി. രഘുനാഥ്

കണ്ണൂർ: കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേരുന്നത് ആലോചിക്കാമെന്ന് കെ.പി.സി.സി. മുൻ അദ്ധ്യക്ഷൻ കെ. സുധാകരൻ സംഭാഷണമദ്ധ്യേ പറഞ്ഞിരുന്നതായി കണ്ണൂരിലെ എൻ.ഡി.എ. സ്ഥാനാർത്ഥി സി. രഘുനാഥ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള വിവാദങ്ങൾക്കിടെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സുധാകരനെ ബന്ധപ്പെട്ടിരുന്നു. 'ആലോചിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. യാതൊരു ഉറപ്പും നൽകിയില്ല. രഘുനാഥ് പറഞ്ഞു.
എന്നാൽ നേരത്തെ ബി.ജെ.പിയിൽ ചേരുന്ന കാര്യം ഇന്നുവരെ ആലോചിച്ചിട്ടില്ലെന്നും ഇനി ആലോചിക്കുകയില്ലെന്നും തനിക്ക് രാഷ്ട്രീയ എത്തിക്സ് ഉണ്ടെന്നുമാണ് സുധാകരൻ വ്യക്തമാക്കിയിരുന്നത്. ബി.ജെ.പി നേതാക്കളുമായി ആരുമായും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു.
കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറിയും സുധാകരന്റെ അടുത്ത അനുയായിയുമായിരുന്ന സി. രഘുനാഥ് 2023ൽ കോൺഗ്രസ് വിട്ടിരുന്നു. 'വേട്ടക്കാരന്റെ മനസ്സുള്ള രാഷ്ട്രീയ നേതൃത്വ'മാണ് കോൺഗ്രസിന്റേതെന്ന് വിമർശിച്ചാണ് രഘുനാഥ് പാർട്ടി ഉപേക്ഷിച്ചത്. തുടർന്ന് ബി.ജെ.പിയിൽ ചേർന്ന്, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർത്ഥിയായി. ഒപ്പം ബി.ജെ.പി ദേശീയ കൗൺസിലിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL