SignIn
Kerala Kaumudi Online
Friday, 24 April 2026 5.44 PM IST

ടി.ഒ മോഹനനെ തടഞ്ഞ് എസ്.എഫ്.ഐ

Increase Font Size Decrease Font Size Print Page
to-mohan
കണ്ണൂർ തോട്ടട പോളിടെക്നിക്കിൽ വോട്ടഭ്യർത്ഥനയുമായി എത്തിയ കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ഒ മോഹനനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ കൂവിവിളിച്ച് പ്രതിഷേധിക്കുന്നു.

കണ്ണൂർ: യു.ഡി.എഫ് കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി ടി.ഒ മോഹനന്റെ പ്രചരണം തടയാൻ എസ്.എഫ്.ഐ ശ്രമം. തോട്ടട പോളിടെക്നിക് കോളേജിൽ അധികൃതരുടെ അനുമതി പ്രകാരം വോട്ടുചോദിക്കാനെത്തിയ സ്ഥാനാർത്ഥിയെ എസ്.എഫ്.ഐ പ്രവർത്തകർ തടയുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. ക്ലാസുകളിൽ സന്ദർശനം നടത്തി വോട്ടുചോദിക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ വയനാട്ടിലെ ഫണ്ട് മുക്കിയവർക്ക് വോട്ടില്ലെന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപിടിച്ച് ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് മറ്റ് ക്ലാസുകളിൽ കയറി സ്ഥാനാർത്ഥിയെ വോട്ടർഭ്യർത്ഥിക്കാൻ അനുവദിക്കാതെ തടയുകയും ചെയ്തു. ഇതിനിടെ ടി.ഒ മോഹനന്റെ കൂടെയുണ്ടായിരുന്ന യു.ഡി.എഫ് പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ വിദ്യാർത്ഥികൾ സ്ഥാനാർത്ഥിയെ കൂക്കിവിളിച്ചു. വിദ്യാർത്ഥികൾക്കെതിരേ യു.ഡി.എഫ് പ്രവർത്തകരും തിരിഞ്ഞതോടെ സംഘർഷം കനത്തു. നേതാക്കളും അദ്ധ്യാപകരും ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. പര്യടനം അലങ്കോലമാക്കാൻ ശ്രമിച്ചവർക്കെതിരെ പരാതി നൽകുമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.

TAGS: LOCAL NEWS, KANNUR, SFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.