തളിപ്പറമ്പ്: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസം സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. മാങ്ങാട്ട് പറമ്പ് കെ.എ.പി നാലാം സ്മാർട്ട് ക്ലാസ് റൂമിൽ നടന്ന ചടങ്ങ് കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പാലിവാൾ ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. പൊലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ പ്രസിഡന്റ് ടി.വി ജയേഷ് അദ്ധ്യക്ഷനായി. അഡീഷണൽ എസ്.പി എൻ.ആർ ജയരാജ് മുഖ്യാതിഥിയായി. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രൻ, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി അനീഷ്, പൊലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി കെ. പ്രിയേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |