SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.43 AM IST

മഹോത്സവ കമ്മിറ്റി രൂപീകരിച്ചു

bara

ഉദുമ: ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 17 മുതൽ 29 വരെ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന്റെ വിജയത്തിനായി മഹോത്സവ കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രം തന്ത്രി കെ.യു.പത്മനാഭൻ ഭദ്രദീപം കൊളുത്തി. പൊലീസ് സൂപ്രണ്ട് ഡോ.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കുഞ്ഞിക്കണ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ചന്ദ്രൻ നാലാംവാതുക്കൽ, സുകുമാരി ശ്രീധരൻ, മംഗളാവതി , കെ.പ്രമീള, എം.ബാലകൃഷ്ണൻ നായർ, അഡ്വ.ബാലകൃഷ്ണൻ, മനോജ് മണിയാണി തച്ചങ്ങാട്, കുഞ്ഞിക്കണ്ണൻ മോലോത്തുങ്കാൽ, ഗോപാലൻ നായർ ഏരോൽക്കാവ്, രാധാകൃഷ്ണൻ തൊട്ടിയിൽ, പുരുഷോത്തമൻ നായർ വെടിക്കുന്ന്, മുത്തൂഞ്ഞി നായർ ബാര വയൽവീട്, സുകുമാരൻ പൊലിയപ്പുറം എന്നിവർ പ്രസംഗിച്ചു. കെ കരുണാകരൻ നായർ സ്വാഗതവും രാധാകൃഷ്ണൻ മുക്കുന്നോത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം രാധാകൃഷ്ണൻ നായർ മാങ്ങാട് (ചെയർമാൻ), ഇ വി ഹരിഹരസുതൻ പള്ളം (വർക്കിംഗ് അഡീഷണൽ), രാധാകൃഷ്ണൻ മുക്കുന്നോത്ത് (ജനറൽ കൺവീനർ), എൻ നന്ദികേഷ് മുക്കുന്നോത്ത് (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL