SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.43 AM IST

ഐ.എസ്.എൽ ജേതാവ് സൈറുവാത്കിമ വാരിയേഴ്സിൽ

sairuatkima

കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിൽ കിരീടം നിലനിർത്താൻ നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് 2019ലെ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ ബംഗളൂരു എഫ്.സിയുടെ പ്രതിരോധ താരം സൈറുവാത് കീമയെ ടീമിലെത്തിച്ചു. കീമയ്ക്ക് പുറമെ കാമറൂൺ മദ്ധ്യനിരതാരം എർനെസ്റ്റൻ ലാവ്സാംബ, സ്പാനിഷ് പ്രതിരോധ താരം വാരോ ആൽവരസ്, കണ്ണൂർ പയ്യന്നൂർ സ്വദേശിയും പ്രതിരോധ താരവുമായ മുഹമ്മദ് മുഷറഫ് എന്നിവരും വാരിയേഴ്സ് ജഴ്സിയിലുണ്ടാകും.
കഴിഞ്ഞ രണ്ട് സീസണുകശും സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സിന് വേണ്ടി കളിച്ച താരമാണ് എർനെസ്റ്റൻ ലാവ്സാംബ. ആദ്യ സീസണിൽ ഒരു ഗോളും ഒരു അസിസ്റ്റും രണ്ടാം സീസണിൽ രണ്ട് അസിസ്റ്റും 36 ടാക്കിളുകളും നടത്തി. ലാ ലിഗ ക്ലബായ എൽചെ സി.എഫിക്കായും കളിച്ചിട്ടുണ്ട്. ഇന്ത്യൻ അണ്ടർ 23 ദേശീയ ടീമിൽ കളിച്ചിരുന്ന സൈറുവാത്കിമ 2018-19 ഐ.എസ്.എൽ കിരീടം നേടിയ ബെംഗളൂരു എഫ്സി ടീമിന്റെ ഭാഗമായിരുന്നു .ഡി.എസ്.കെ ശിവാജിയൻസ്, ജംഷഡ്പൂർ എഫ്സി, സുദേവ ഡൽഹി, മുഹമ്മദൻ എസ്.സി, രാജസ്ഥാൻ യുണൈറ്റഡ്, സ്‌പോർട്ടിംഗ് ക്ലബ് ഗോവ, ഡയമണ്ട് ഹാർബർ എഫ്.സി തുടങ്ങിയ ടീമുകൾക്കായി കളിച്ച പരിചയസമ്പത്തുമായി ആണ് വാരിയേഴ്സിലെത്തുന്നത്.
സ്പാനിഷ് താരം വാരോ ആൽവരസ് എസ്.എൽ.കെ. ആദ്യ സീസണിൽ കണ്ണൂർ വാരിയേഴ്സിന് കളിച്ച് ഗോളടിച്ച താരമാണ്.കണ്ണൂർക്കാരനായ മുഹമ്മദ് മുഷറഫ് 2024ൽ ഈസ്റ്റ് ബംഗാൾ എഫ്.സിക്കൊപ്പം റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ റണ്ണറപ്പ് ട്രോഫി ഉയർത്തിയ അനുഭവവുമായാണ് വാരിയേഴ്സിൽ എത്തുന്നത്. 2024-25 സീസണിൽ റണ്ണറപ്പായ കേരള സന്തോഷ് ട്രോഫി ടീമിലും മുഷറഫ് അംഗമായിരുന്നു. കഴിഞ്ഞ സീസണിൽ ഫോഴ്സ കൊച്ചിക്ക് വേണ്ടി എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ചാൻസ് ക്രിയേഷനും 25 ടാക്കിളുകളും നേടിയ മുഷറഫ് ശ്രദ്ധ നേടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL