
വെള്ളിയാംപറമ്പ്: ചമ്പകശ്ശേരി തറവാട് കുടുംബസംഗമം വെള്ളിയാംപറമ്പ് എൽ.പി സ്‌കൂളിൽ വച്ച് നടന്നു. കുടുംബത്തിലെ വിവിധ തലമുറകളിൽപ്പെട്ട 200ഓളം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.കുടുംബത്തിലെ ഒന്നാം തലമുറയിലെ മുതിർന്ന അംഗങ്ങൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.പരസ്പര സൗഹൃദവും കുടുംബബന്ധങ്ങളും കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും പുതുതലമുറയ്ക്ക് കുടുംബത്തിന്റെ പാരമ്പര്യവും ചരിത്രവും പരിചയപ്പെടുത്തുന്നതിനും സംഗമം വേദിയായി.കുടുംബാംഗങ്ങളുടെ സാന്നിധ്യവും വിവിധ പരിപാടികളും പരിപാടിക്ക് മാറ്റുകൂട്ടി. കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഒരുമയും വിളിച്ചോതുന്നതായി ഈ കുടുംബസംഗമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |