
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടണമെന്ന്
പുതുക്കാട്: അളഗപ്പമിൽ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇടപെടണമെന്ന് അളഗപ്പ ടെക്സ്റ്റയിൽസ് ലേബർ കോൺഗ്രസ് (ഐ.എൻ.ടി.യു.സി) യോഗം ആവശ്യപ്പെട്ടു. നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തെ 23 മില്ലുകൾ കോവിഡ് വ്യാപനത്തെ തുടർന്നാണ് 2020 മാർച്ച് 23ന് അടച്ച് പൂട്ടിയത്. 23 മില്ലുകളിൽ രണ്ട് മില്ലുകൾ തൃശൂർ മണ്ഡലത്തിലാണ്. മില്ലുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് സ്ഥലം എം.പി സുരേഷ് ഗോപി ഇടപെടൽ നടത്തണമെന്ന് യൂണിയൻ യോഗം ആവശ്യപ്പെട്ടു. മില്ല് സംസ്ഥനത്തിന് വിട്ടു കൊടുത്താൽ നവീകരണം നടത്തി പ്രവർത്തിപ്പിക്കാമെന്ന് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ രേഖാമൂലം കേന്ദ്രത്തെ അറിയിച്ചിട്ടും മറുപടി പോലും നൽകാൻ കേന്ദ്രം തയ്യാറായില്ല. കോടികൾ വിലവരുന്ന യന്ത്രങ്ങളും കെട്ടിടങ്ങളും നശിച്ച് കൊണ്ടിരിക്കുകയാണ്
കേന്ദ്രമന്ത്രി ഇടപെട്ട് തൊഴിലാളികളുടെ ശമ്പളം ഉൾപ്പടെ നൽകുന്നതിനും കമ്പനി തുറന്നു പ്രവർത്തിപ്പിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യൂണിയൻ യോഗം ആവശ്യപെട്ടു. ജനറൽ സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി.
വേതനം ഉറപ്പാക്കണം
അളഗപ്പ മില്ല് അടച്ചു പൂട്ടുബോൾ 350 സ്ഥിരം ജീവനക്കാരുൾപ്പടെ 750 ജിവനക്കാർ ജോലി ചെയ്തിരുന്നു. നിലവിൽ 184 സ്ഥിരം ജീവനക്കാർ മാത്രമാണുള്ളത്. ജിവനക്കാർക്ക് നൽകിവരുന്ന സമാശ്വാസ വേതനം കഴിഞ്ഞ 11 മാസമായി ലഭിക്കുന്നില്ല. ഓണക്കാലമായിട്ടും ശമ്പള കുടിശിക നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. സർവീസിൽ നിന്നും പിരിഞ്ഞു പോകുന്ന ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. ഇ.എസ്.ഐ പരിധി കഴിഞ്ഞ ജീവനക്കാർക്ക ചികിത്സ ലഭിക്കുന്നതിനുള്ള ഒരു സംവിധാനവും നിലവിലില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |