SignIn
Kerala Kaumudi Online
Friday, 28 August 2026 1.40 AM IST

വി.കെ.കെ ഗുരുക്കൾ സമ്പൂർണ്ണകൃതികൾ പ്രകാശനം

vkk

പാനൂർ:വാഗ്ഭടാനന്ദ ഗുരുദേവരുടെ പ്രഥമ ശിഷ്യനും സംസ്‌കൃതപണ്ഡിതനും കവിയും സാമൂഹ്യ പരിഷ്‌കകർത്താവുമായ വി.കെ.കെ ഗുരുക്കളുടെ കൃതികൾ പ്രകാശനം ചെയ്തു. പത്തായക്കുന്നിലെ സൗത്ത് പാട്യം യു.പി സ്‌കൂളിൽ ചടങ്ങിൽ പി.കെ.പ്രവീൺ എം.എൽ.എ പുസ്തകം പ്രകാശനം ചെയ്തു. ഗുരുക്കളുടെ മകൾ വി.കെ.മൈഥിലി പുസ്തകം ഏറ്റുവാങ്ങി. ആത്മവിദ്യാസംഘം യൂണിറ്റ് പ്രസിഡന്റ് ശശീന്ദ്രൻ പാട്യം അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എച്ച് സുബ്രഹ്മണ്യൻ പുസ്തകപരിചയം നടത്തി. വാസ്തുവിദ്യാ വിദഗ്ദൻ പി.കെ.ചന്ദ്രൻ ,വാർഡ് മെമ്പർമാരായ എം.എൻ.ഗോകുൽ ദാസ് ,പി.മജിഷ ,എഴുത്തുകാരൻ സുന്ദരേശൻ തളത്തിൽ . ഹെഡ് മാസ്റ്റർ എം.വി.അനൂപ് , വി.കെ.സുധി, ഇന്ദുചന്ദ്രൻ സംസാരിച്ചു. ഗ്രന്ഥസമാഹരണം നടത്തിയ വി.കെ.വസുമതി മറുമൊഴി നടത്തി സംഘാടകസമിതി കൺവീനർ വി.കെ.സ്മിത സ്വാഗതവും ടി.സജീവൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL