
കൊല്ലം: കശുഅണ്ടി വ്യവസായത്തിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ അടിസ്ഥാന പ്രശ്നങ്ങൾ കണ്ടറിഞ്ഞുള്ള പാക്കേജ് ഉണ്ടാകണമെന്ന് കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ ആവശ്യപ്പെട്ടു. പുതിയ പാക്കേജിന് രൂപം നൽകണമെന്ന് സവിൻ സത്യൻ ആവശ്യപ്പെട്ടു. കൊല്ലത്ത് ചേർന്ന കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സുഭാഷ് അദ്ധ്യക്ഷനായി. അഡ്വ. ഷാജി നൂറനാട്, വിജയരാജൻ പിള്ള, പി. പ്രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |