കൊല്ലം: പട്ടികജാതി വിദ്യാർത്ഥികളുടെ മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ്പ് ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച കൊല്ലം റവന്യൂ ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു. ചാത്തന്നൂർ എം.എൽ.എ ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബി.ബബുൽദേവ് മുഖ്യപ്രഭാഷണം നടത്തി. മോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് വിനോദ് ബാലൻ, ജനറൽ സെക്രട്ടറിമാരായ അഡ്വ.രാധാകൃഷ്ണൻ, പ്രസാദ്, പ്രദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ധർമ്മപാലൻ, ഷീജ ശ്രീകുമാർ, വാസുദേവൻ, സുജല അനിരുദ്ധൻ, കിഷോർ, മനു, വിനോദ്, രാജു, അച്ചു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |