
കൊല്ലം: കാമ്പിശേരി കരുണാകരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നന്ദിനി രാജീവിന്റെ ആദ്യ നോവൽ 'അഗ്നി ചൂര്‍ണം' 19ന് പ്രകാശനം ചെയ്യും. കൊല്ലം പ്രസ്‌ക്ലബ് ഹാളിൽ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ കെ.വി.മോഹൻ കുമാർ, മനോജ് വീട്ടിക്കാടിന് നൽകി പുസ്തക പ്രകാശനം നിർവഹിക്കും. കാമ്പിശേരി കരുണാകരൻ ലൈബ്രറി സെക്രട്ടറി പി.എസ്.സുരേഷ് അദ്ധ്യക്ഷനാകും. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. കെ.പി.സജിനാഥ് പങ്കെടുക്കും. ലൈബ്രറി ജോ. സെക്രട്ടറി ജയൻ മഠത്തിൽ സ്വാഗതവും നന്ദിനി രാജീവ് നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |