
കൊല്ലം: തീരപ്രദേശങ്ങളിൽ ജൂലായ് 29 മുതൽ ആഗസ്റ്റ് ഒന്ന് വരെ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പ് ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ആനി ജൂല തോമസ് അറിയിച്ചു. ആഗസ്റ്റ് ഒന്ന് വരെ മത്സ്യബന്ധനത്തിന് പ്രതികൂലമായ സാഹചര്യമാണുള്ളത്. ജാഗ്രതാ നിർദേശങ്ങൾ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |