
കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് പുതിയ ബഡ്‌ജറ്റിൽ വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചതായി എൽ.ഡി.എഫ് ജില്ലാ കൺവീനർ പി.എസ്.സുപാൽ അറിയിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ 690 കോടി വകയിരുത്തിയിടത്ത് പുതിയ ബഡ്‌ജറ്റിൽ 177 കോടിയായി വെട്ടിക്കുറച്ചു. 30ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ചും ആഗസ്റ്റ് 1, 3 തീയതികളിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ ഓഫീസുകളിലേക്കും ബഹുജന മാർച്ചും നടത്തും. ആഗസ്റ്റ് 10നകം പ്രമേയങ്ങൾ പാസാക്കി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നൽകുമെന്നും സുപാൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |