
അഞ്ചൽ: കഴിഞ്ഞ സി.ബി.എസ്.ഇ, പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ സ്‌കൂളുകളെയും വിദ്യാർത്ഥികളെയും ആദരിക്കുന്നതിനായി കൊല്ലം സഹോദയ സംഘടിപ്പിക്കുന്ന മെരിറ്റ് ഡേ ഇന്ന് ഉച്ചയ്ക്ക് 2ന് അഞ്ചൽ സെന്റ് ജോൺസ് സ്‌കൂളിൽ നടക്കും. സഹോദയ പ്രസിഡന്റ് റവ. ഡോ.എബ്രഹാം തലോത്തിൽ അദ്ധ്യക്ഷനാകുന്ന യോഗം സി.അജയപ്രസാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകൾ, മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ, വിവിധ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾ എന്നിവരെയാണ് ആദരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |