SignIn
Kerala Kaumudi Online
Saturday, 18 July 2026 3.49 AM IST

ബസ് സ്റ്റാൻഡ് നവീകരിക്കണം

rjd

കോട്ടയം: കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി യാത്രക്കാരുടെയും, ജീവനക്കാരുടേയും ദുരിതങ്ങൾ അകറ്റാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി കോട്ടയം നിയോജകമണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. തിരക്ക്, തെരുവുനായ ശല്യം, മഴക്കാലത്തെ വെള്ളക്കെട്ട്, സുരക്ഷാ ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയും അഭാവം എന്നിവയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് നേതൃസമ്മേളനം ആവശ്യപ്പെട്ടു. ഗതാഗതമന്ത്രിക്കും കെ.എസ്.ആർ.ടി.സി അധികൃതർക്കും പരാതി നൽകാനും യോഗം തീരുമാനിച്ചു. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം അഡ്വ.ബെന്നി കുര്യൻ, ജില്ലാ സെക്രട്ടറി ജോർജ് മാത്യു, അഡ്വ.എബ്രഹാം പി.മാത്യു, ബേബി ജോസഫ്, എ.ടി ജയൻ, സുജാത ജോർജ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BUS STAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL