
അയർക്കുന്നം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് 'കരുതൽ ഗോൾഡൻ ജൂബിലി ട്രസ്റ്റിന്റെ നേതൃത്വത്തിൽ അയർക്കുന്നം ഗ്രാമപഞ്ചായത്തിന്റെയും ഇൻകാസ് കുവൈറ്റിന്റെയും ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി സ്മൃതി സംഗമം സംഘടിപ്പിക്കും. ഇന്ന് രാവിലെ 11ന് അയർക്കുന്നം പഞ്ചായത്ത് ഹാളിൽ ചേരുന്ന സംഗമം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും.ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ.നിർവഹിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഗീത രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സംഗമത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ,ഡയാലിസിസ് കിറ്റ്,വയോജനങ്ങൾക്കുള്ള വീൽ ചെയർ എന്നിവയുടെ വിതരണം നടത്തുമെന്ന് ട്രസ്റ്റ് ചെയർമാൻ ഫിൽസൺ മാത്യൂസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |