SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.48 AM IST

ധന സഹായം ഉടൻ നൽകണം

വൈക്കം:പ്രളയ ദുരിത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം എത്രയും പെട്ടെന്ന് നൽകണമെന്ന് എൻ. സി. പി (ശരത് പാവാർ വിഭാഗം) സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ ക്യാമ്പുകളിലും ബന്ധുമിത്രാദികളുടെ വീടുകളിലും താമസിച്ചിരുന്നവർ പ്രളയം ബാധിച്ച വീടുകളിലേക്ക് മടങ്ങിയെത്തിയപ്പോൾ എക്കലും ചെളിയും നിറഞ്ഞ് താമസയോഗ്യമല്ലാതായി തീർന്നിരുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വലിയ പണച്ചെലവ് വേണ്ടി വന്നിട്ടുണ്ട്. ആളുകൾക്ക് തൊഴിലിന് പോകാൻ കഴിയാത്ത സാഹചര്യവുമുണ്ട്. പൂർണ്ണമായി വീടുകൾ നഷ്ടമായവർക്കും ഭാഗികമായി വീടുകൾ തകർന്നവർക്കും നഷ്ടം കണക്കാക്കിയും കാർഷിക വിളകൾക്കുണ്ടായ നഷ്ടം തിട്ടപ്പെടുത്തിയും ആനുകൂല്യ വിതരണം കാര്യക്ഷമമാക്കണമെന്ന് സുരേഷ് ബാബു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL