SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.00 AM IST

എളയാവൂരിൽ മണ്ണിടിഞ്ഞ് ദേശീയപാത സംരക്ഷണഭിത്തി തകർന്നു

ph-1

കണ്ണൂർ: ദേശീയപാത വികസനം നടക്കുന്ന എളയാവൂർ സൗത്തിൽ മണ്ണിടിഞ്ഞ് സംരക്ഷണഭിത്തി തകർന്നു . ഏകദേശം 75 മീറ്ററോളം നീളത്തിൽ 15 അടിയോളം താഴ്ച്ചയിലാണ് തിങ്കളാഴ്ച്ച രാത്രി മുതൽ മണ്ണ് അമർന്ന് ഇന്നലെ രാവിലെ ആറോടെ സംരക്ഷഭിത്തി പൂർണമായും തകർന്നത്. പ്രവാസിയായ വിമലിന്റെ വീട്ടിലേക്കുള്ള വഴിയടക്കമുള്ള ഭാഗത്തെ സംരക്ഷണഭിത്തിയാണ് പൂർണമായും ഇടിഞ്ഞു താഴ്ന്നത്.

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ജനുവരിയിലാണ് വിമലിന്റെ വീട്ടിലേക്ക് ദേശീയപാത നിർമാണ ഏജൻസിയായ വിശ്വസമുദ്ര സംരക്ഷണഭിത്തിയോട് കൂടിയുള്ള വഴി നിർമ്മിച്ചു നൽകിയത്. നിർമാണത്തിന്റെ അശാസ്ത്രീയതെക്കുറിച്ച് തുടക്കം തൊട്ട് ആശങ്ക പങ്കു വെച്ചിരുന്നതായി വിമൽ പറഞ്ഞു. 2022 ലും 2023 ലും സമാനമായ രീതിയിൽ ഇവിടെ മണ്ണിടിഞ്ഞിരുന്നു .

സംരക്ഷണ ഭിത്തികെട്ടിയതിന് ശേഷം ഭിത്തിയുടെ അടിഭാഗത്തു നിന്ന് ദേശീയ പാതയിലേക്ക് മണ്ണിടിഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കരാർ കമ്പനി ഒരു നടപടിയുമെടുത്തില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു . അപകടം നടന്നതിന് ശേഷം ഇന്നലെ രാവിലെ നിർമ്മാണ ഏജൻസി വന്ന് മണ്ണ് നീക്കിയതായും നാട്ടുകാർ പറഞ്ഞു.മന്ത്രി സണ്ണി ജോസഫ് ,ടി.ഒ.മോഹനൻ എം.എൽ.എ , മേയർ അഡ്വ.പി. ഇന്ദിര, ജില്ല കളക്ടർ പി.വിഷ്ണുരാജ്, സ്ഥലം കൗൺസിലർ കെ.കെ. വിജിന , കൗൺസിലർ ടി.പ്രദീപ്, ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് എന്നിവർ സ്ഥലം സന്ദർശിച്ചു .സംഭവത്തിൽ ദേശീയപാതാ അതോറിറ്റി അധികൃതരിൽ നിന്ന് ജില്ലാ കളക്ടർ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.

മണ്ണിളകുന്നു;ആശങ്ക നടുവിൽ നാട്
ഇപ്പോഴും പ്രദേശത്ത് പലയിടങ്ങളിലും ചെറിയ തോതിൽ മണ്ണിളകുന്നുണ്ട് .ഇത് പ്രദേശവാസികളെ ആശങ്കപ്പെടുത്തുകയാണ്. നടുഭാഗം തുരന്ന് നിർമ്മിച്ച പാതയായതിനാൽ തന്നെ ഇരുവശങ്ങളിലും വലിയ ഉയരത്തിലാണ് മൺഭിത്തിയുള്ളത്. ഇതിന് മുന്നിൽ ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി അമർന്ന് മണ്ണ് ഇടിഞ്ഞിറങ്ങുകയായിരുന്നു. ഇതിന് മുകൾ ഭാഗത്ത് വീടുകളുള്ളതാണ് പ്രദേശവാസികളെ കൂടുതൽ പരിഭ്രാന്തിയിലാക്കുന്നത്. കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിലും ഇവിടെ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.

ദേശീയ പാത നിർമാണത്തിലെ അശാസ്ത്രീയത കാരണം പ്രദേശത്ത് നിലനിൽക്കുന്നത് ഗുരുതരമായ സാഹചര്യമാണ് . നിർമാണ സമയത്ത് തന്നെ കരാർ ഏജൻസി ഇത്തരം അപകടങ്ങൾ ശ്രദ്ധിക്കേണ്ടതായിരുന്നു. ഉത്തരവാദികൾ ആരെന്ന് കണ്ടെത്തി നടപടികൾ സ്വീകരിക്കും ,സ്ഥിതിഗതികൾ പരിശോധിച്ച് വിലയിരുത്തും. നിർമാണത്തിലെ ആസൂത്രണത്തിലുണ്ടായ പാകപ്പിഴ പരിശോധിക്കും. മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കും .

മന്ത്രി സണ്ണി ജോസഫ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL