SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.48 AM IST

സാംസ്‌കാരിക  സമ്മേളനം 

onam

കടപ്പൂര് : ഓണത്തിനൊരു സാംസ്‌കാരിക മൂല്യമുണ്ടെന്നും അത് നിലനിറുത്തേണ്ടതും ആഘോഷിക്കപ്പെടേണ്ടതാണെന്നും എഴുത്തുകാരൻ എസ്. ഹരീഷ് പറഞ്ഞു. കച്ചവടത്തിലൂടെയാണ് പൊതുസ്ഥലങ്ങൾ ഉണ്ടായതും അതിലൂടെയാണ് മനുഷ്യസംസ്‌കാരം വളർന്നതും കൈമാറ്റം ചെയ്യപ്പെട്ടതെന്നും ഓണം നൽകുന്ന വിനോദ മൂല്യത്തിന്റെ മാറ്റ് കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കടപ്പൂര് പബ്ലിക് ലൈബ്രറിയുടെ ഓണാഘോഷ പരിപാടികൾ ഗ്രാമോത്സവത്തിന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേവിക ആർ.നായർ സ്വാഗതനൃത്തം അവതരിപ്പിച്ചു. കലാസന്ധ്യയിൽ നർത്തകിമാരായ ശ്രീരഞ്ജിനി പി എസ്, ഡോ. ശ്രീരേഖ പി എസ് എന്നിവർ കവിതകളുടെ നൃത്താവിഷ്‌കാരം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL