
കോട്ടയം : യു.ഡി.എഫ് സർക്കാരിന്റെ നൂറാം ദിനത്തിൽ ദേശീയ പരിസ്ഥിതി കോൺഗ്രസ് പായസ വിതരണം നടത്തി. നൂറു ദിവസം പൂർത്തീകരിച്ച യു.ഡിഎഫ് സർക്കാരിന് ആശംസ അർപ്പിച്ച് തിരുനക്കര മൈതാനത്ത് ദേശീയ പരിസ്ഥിതി കോൺഗ്രസ് പായസ വിതരണം നടത്തി. നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. നാട്ടകം സുരേഷ് എം.എൽ.എ, അന്നമ്മ മാണി, ജി. സജീവ്, മാത്യു പാണംപറമ്പിൽ, ഷൈജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |