
കോട്ടയം : മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷനിൽ (എം.ബി.സി.എഫ്) ഉൾപ്പെട്ട മുഴുവൻ സമുദായങ്ങളെയും പൂർണ ഒ.ഇ.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും ജനസംഖ്യാ കണക്കെടുപ്പിൽ ജാതി തിരിച്ചുള്ള പട്ടിക നിർബന്ധമാക്കണമെന്നും എം.ബി.സി.എഫ് സംസ്ഥാന പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ ആവശ്യപ്പെട്ടു. ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.എൻ മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജി.നിശികാന്ത്, വിനീഷ് സുകുമാരൻ, ഡോ.ഷാജികുമാർ, പി.കെ ചെല്ലപ്പൻ ചെട്ടിയാർ, ആർ.സുശീൽ കുമാർ, ജി.ശശികുമാർ, ടി.എസ് മോഹൻകുമാർ, മനോജ് പ്രഭാകരൻ, ബിന്ദു എസ്.കുമാർ, സജീവ് പൂഞ്ഞാർ, ടി.എൻ ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |