SignIn
Kerala Kaumudi Online
Friday, 28 August 2026 1.39 AM IST

ക്രിസ് ഗെയ്ൽ 30ന് പുതുപ്പള്ളിയിൽ

പുതുപ്പള്ളി: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ 30ന് രാവിലെ 10ന് പുതുപ്പള്ളിയിലെത്തും. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ജോർജിയൻ പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന പ്രത്യേക പൊതുപരിപാടിയിൽ പങ്കെടുക്കും. പുതുപ്പള്ളി പൈതൃക സാംസ്‌കാരിക സമിതിയുടെ ലോഗോ പ്രകാശനവും വിദ്യാർത്ഥികളുമായുള്ള സംവാദവും നടക്കും. കഥകളി, പുലികളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, കൂത്ത്, പഞ്ചാരിമേളം ഉൾപ്പെടെ 11 കലാരൂപങ്ങൾ അണിനിരക്കുന്ന പ്രത്യേക ഘോഷയാത്രയോടെയാണ് അദ്ദേഹത്തെ സ്വീകരിക്കുക.

വെണ്ണിമലയിൽ അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന സ്ഥലം ക്രിസ് ഗെയ്ൽ സന്ദർശിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CHRIS GAYAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL