
പൊൻകുന്നം :നിരോധിത മയക്കുമരുന്നായ ഹാഷിഷ് ഓയിൽ കൈവശം വെച്ചതിന് മൂന്ന് യുവാക്കളെ പൊൻകുന്നം പൊലീസ് പിടികൂടി. പൊൻകുന്നം മാന്തറ ചുക്കനാനിയിൽ വീട്ടിൽ ജോബി ജോയ് ( 23 ) ,മാന്തറ നെടുംപറമ്പിൽ നിസാം എൻ നൗഷാദ് (32), പൊൻകുന്നം പത്താശ്ശാരി പുതുപ്പറമ്പിൽ വീട്ടിൽ പി.ടി ടിജോമോൻ ( 35 )എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം പൊലീസിന്റെ പട്രോളിംഗിനിടയിൽ മാന്തറ ഷാപ്പിന് സമീപത്തായി സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കളെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇവരുടെ പക്കൽ നിന്നും 03.13 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |