SignIn
Kerala Kaumudi Online
Saturday, 22 August 2026 4.37 PM IST

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

READ ENGLISH VERSION
thankachan
തങ്കച്ചൻ

തൊടുപുഴ: കോളിളക്കം സൃഷ്ടിച്ച ഇടുക്കി കുമാരമംഗലം പാേക്സോ കേസിലെ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളമറ്റം കരിങ്കുന്നം കുറിഞ്ഞി സ്വദേശി തങ്കച്ചൻ (കുറിഞ്ഞി തങ്കച്ചൻ-65) ആണ് മരിച്ചത്. കേസിലെ രണ്ടാംപ്രതിയായിരുന്നു.

കോട്ടയം ജില്ലയിലെ രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വന്തം വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് തങ്കച്ചന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പെന്ന് കരുതുന്ന ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കേസിൽ ഉൾപ്പെട്ടിരിക്കുന്നത് നിരപരാധികളാണെന്ന് ഇതിൽ പറയുന്നത്.

2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തങ്കച്ചൻ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈയാഴ്ച വിധി വരാനിരിക്കെയാണ് തങ്കച്ചന്റെ മരണം. തങ്കച്ചൻ ഹാജരാകാത്തതിനെത്തുർന്ന് കേസിലെ വിധിപ്രസ്താവന നടത്തുന്നത് കോടതി മാറ്റിവച്ചിരുന്നു.


English Summary

Thangachan (65), the second accused in the high-profile Idukki Kumaramangalam POCSO case, was found dead by suicide near his home in Ramapuram, Kottayam. His death occurred as the verdict in the 2017 case, involving the sexual assault of a minor, was expected this week. A suicide note was recovered, reportedly alleging the involvement of innocent individuals.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POCSO CASE ACCUSED, POCSO CASE KERALA, POCSO CASE ACCUSED DEATH, KERALA CRIME NEWS, POCSO CASE പ്രതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA