SignIn
Kerala Kaumudi Online
Saturday, 27 June 2026 12.49 PM IST

സൗജന്യ മെഗാ ഇ.എൻ.ടി ക്യാമ്പ്

ent
ent

ബാലുശ്ശേരി: കെ.കെ. ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ ഇ.എൻ.ടി. ക്യാമ്പ് സംഘടിപ്പിക്കുന്നു.

നാളെ 9.30ന് കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രൊഫസറും ഇ.എൻ.ടി. വിഭാഗം മേധാവിയുമായിരുന്ന ഡോ. അശോക് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് ബഷീർ, ഡോ. സോമസുന്ദരൻ, ഡോ. ടി.പി. മോഹനൻ, ഡോ. അമൽ ജോൺ ജേക്കബ്, ഡോ. അപർണ്ണ കരുണാകരൻ എന്നിവർ പങ്കെടുക്കും. കൂടാതെ സംസാര, ശ്രവണ വിഭാഗം വിദഗ്ധരും പങ്കെടുക്കും. ബാലുശ്ശേരിയിലേയും സമീപ പ്രദേശങ്ങളിലേയും സാധാരണക്കാരായ ജനങ്ങൾക്ക് ചെവി, മൂക്ക്, തൊണ്ട സംബന്ധമായ അസുഖങ്ങൾ തികച്ചും സൗജന്യമായി വിദഗ്ധ പരിശോധന ലഭ്യമാക്കുന്നതിന് ഉദ്ദേശിച്ചാണ് ക്യാമ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL