SignIn
Kerala Kaumudi Online
Saturday, 20 June 2026 12.10 PM IST

കോഴിക്കോട്ട് 54കാരി പനി ബാധിച്ച് മരിച്ചു; ഷിഗെല്ല പരിശോധനയ്‌ക്കായി സാമ്പിൾ ശേഖരിച്ചു

READ ENGLISH VERSION
sunitha

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനി ബാധിച്ച് മരണം. കോഴിക്കോട് മാവൂരിലാണ് സംഭവം. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്.

പനി കടുത്തതോടെ ആദ്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വയറിളക്കവും പനിയും കൂടിയതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഷിഗെല്ല പരിശോധനയ്‌ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഫലം ഇതുവരെ വന്നിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH, FEVER, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA