കുറ്റ്യാടി: കുറ്റ്യാടിയിലെ പൗരപ്രമുഖനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കേളോത്ത് അഹമ്മദ് സാഹിബിൻ്റെ പേരിലുള്ള കുടുംബ ട്രസ്റ്റ് യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയ്ക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി. ട്രസ്റ്റ് ചെയർമാൻ കടയ്ക്കച്ചാൽ കുഞ്ഞമ്മദ് കുട്ടി തുക പാറക്കൽ അബ്ദുള്ളയ്ക്ക് നൽകി. കെ.പി.സി.സി സെക്രട്ടറി വി എം ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേളോത്ത് കുഞ്ഞമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. വി.പി മൊയ്തു പ്രസംഗിച്ചു. അഡ്വ: പ്രമോദ് കക്കട്ടിൽ, കെ.ടി അബ്ദുൾ റഹ്മാൻ, ശ്രീജേഷ് ഊരത്ത്, എം.കെ ഭാസ്കര കുറുപ്പ്, നൊച്ചാട് കുഞ്ഞബ്ദുള്ള, പി.കെ സുരേഷ്, എസ്.ജെ.സജീവ് കുമാർ, പി.പി ദിനേശൻ,വി.പി കുഞ്ഞമ്മദ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |